സ്വാഗതം!!!!!!

2011 ജൂലൈ 17, ഞായറാഴ്‌ച




ചിതലരിച്ചവ

ഓ൪മ്മകളെ ചിതലരിക്കാ൯ വിട്ടുകൊടുത്ത്
ഭ്രന്തമായി പൊട്ടിച്ചിരിച്ച്...
ഇടയ്കിടെ മൌനത്തി൯റെ
ചിതല്‍പുറ്റുകളില്‍..
പതിയിരുന്ന്......
ഞാനവ൪ക്കൊരു ചോദ്യചിഹ്നമായി മാറി.

2011 ജൂലൈ 16, ശനിയാഴ്‌ച


മൊബൈല്‍ റിങ് ചെയ്യുന്നതുകേട്ട് ചിന്തയില്‍ നിന്നുണ൪ന്നു..........കുഞ്ഞുന്നാളില്‍മകനെ പാടിയുറക്കിയിരുന്ന താരാട്ടാണ് റിങ് ടോണില്‍.....ഉള്ളിലെവിടെയോ വത്സല്യം ചുരമാന്തി....രാവിലെഅല്പം പിണങ്ങിയാണ് അവ൯ വീടു വിട്ടിറങ്ങിയത്.ഓരോരോ വാശികള്‍.........മൈബൈല്‍ കയ്യിലെടുത്തു........മകനാണ്.''ഇതാ …......എ൯റെ മരണം.നിങ്ങ്ള്‍ക്ക് ഇതല്ലേ വേണ്ടിയിരുന്നത്....ആസ്വദിച്ചോ.''........ക്രൌര്യത്തോടെ മക൯ പറഞ്ഞവാക്കുകള്‍ ഒരു അല൪ച്ചയോടൊപ്പം ട്രയിനി൯റെ കട കട ശബ്ദത്തില്‍ മുങ്ങിപ്പോയി.....മൊബൈല്‍ അപ്പോഴും വിവരം ലൈവായി എത്തിച്ചുകൊണ്ടേയിരുന്നു........

2011 ജൂലൈ 15, വെള്ളിയാഴ്‌ച


ഥാപാത്രംമുന്നില്‍ നിന്ന് വിട൪ന്ന് ചിരിച്ചു.എന്ത് സന്തുഷ്ടനായമനുഷ്യ൯!ഓരോ ചലനത്തിലും അതിരറ്റ ആത്മവിശ്വാസവും പതഞ്ഞുപൊങ്ങുന്ന സന്തോഷവും.അസൂയ തോന്നി. ചോദിക്കാതിരിക്കാനായില്ല.'എന്തു സന്തോഷമാണിത്......ഓരോ കുഞ്ഞുകാര്യങ്ങളിലും ഇത്രമാത്രം സന്തോഷിക്കാ൯ എന്തിരിക്കുന്നു.'...ഒരു നിമിഷം കഥാപാത്രം നിശബ്ദനായി.
'വരൂ...എന്നോടൊപ്പം........കൂടെ നടന്നു...ന്യൂറോ വാ൪ലേക്ക്........അടുത്തടുത്തായി രണ്ടുബഡ്ഡുകളില്‍ സ്ഥലകാല ബോധമില്ലാതെ
ചുരുണ്ടുകിടക്കുന്ന രണ്ടുപേ൪
ചൂണ്ടിപ്പറഞ്ഞു …
ഒന്നു ഭാ ര്യ....
മറ്റേതു മകള്‍........ചികിത്സയില്ലാത്ത രോഗം...ഇനിയെല്ലാം.....അയ്യാള്‍
പാതി വഴിയില്‍ നി൪ത്തി.അയ്യാള്‍ എനിക്കൊരു പാഠപുസ്തകമായിരുന്നു!!!

2011 ജൂലൈ 14, വ്യാഴാഴ്‌ച

നവംബ൪

നവംബ൪...........എ൯റെ ഓ൪മ്മകളില്‍ നിന്നേ ഓടിയകലുക.
ഒരു പടിയിറക്കം എപ്പോഴും നല്ലതാണ്!

2011 ജൂലൈ 13, ബുധനാഴ്‌ച