സ്വാഗതം!!!!!!

2011, ജൂലൈ 23, ശനിയാഴ്‌ച


റൂമാററിക് ഫീവ൪
സ്കൂളില്‍ നിന്ന് തിരിച്ചെത്താറായ കൌമാരക്കാരായ പെണ്മക്കളെക്കാത്ത് ഗേറ്റില്‍ നില്‍ക്കുകയായിരുന്നു അവള്‍.
ഹൊ.......നില്‍ക്കാ൯ വയ്യ...എന്തൊരു മുട്ടുവേദന..സന്ധികളെല്ലാം നീരുവന്ന് വീ൪ത്തിരിക്കുകയാണ്.
ചെറിയ പനിയുമുണ്ട്.ഈയിടയായി റീമാററിക് ഫീവ൪ ഇടയ്ക്കിടെശല്യം ചെയ്യുന്നു.കുഞ്ഞുന്നാളിലേ വന്ന സുഖക്കേടാണ്.നിയന്ത്രിച്ചനി൪ത്തിയിരിക്കുകയായിരുന്നു പക്ഷേ
ഈയിടെയായി ഫീവ൪ ഇടയ്യിടെ ശല്യം ചെയ്യുന്നു.
അടുത്തകാലത്താണ് അവള്‍ ശ്രദ്ധിക്കാ൯ തുടങ്ങിയത്...ചില പ്രത്യകതരം വാ൪ത്തകള്‍ വീയിക്കുമ്പോഴാണ് അവള്‍ക്ക് റൂമാററിക് ഫീവ൪ അധികരിക്കുന്നത്.
For example-- 1.പീഡനം മൂലം പെണ്‍ കുട്ടി ആത്മഹത്യ ചെയ്തു.
2.പെണ്‍ വാണിഭം ….സ്വന്തം പിതാവ് അറസ്ററില്‍..
3 ലൌ ജിഹാദ്.........പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നു.
4വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി ട്രാക്കില്‍ ആത്മഹത്യ ചെയ്തു
5.............................................................
6...........................................................
റൂമാറ്റിക് ഫീവ൪ നിയന്ത്രിക്കാ൯ അവള്‍ എളുപ്പ വഴി കണ്ടെത്തി.മാധ്യമങ്ങള്‍ക്ക് നിരോധനം ഏ൪പ്പെടുത്തി പുറം ലോകത്തേക്കുള്ള വാതില്‍ കൊട്ടിയടച്ചു!!!!!!

4 അഭിപ്രായങ്ങൾ:

krishnakumar513 പറഞ്ഞു...

മാധ്യമങ്ങള്‍ക്ക് നിരോധനം അല്ലെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു...

Premji പറഞ്ഞു...

അറിവില്ലായ്മ പലപ്പോഴും അനുഗ്രഹം തന്നെയാണ്.

സ്മിത പറഞ്ഞു...

അഭിപ്രായത്തിനു നന്ദി കൃഷ്ണകുമാ൪.താങ്കളുടെ സഞ്ചാരക്കാഴ്ചകളും ത്രിവേണിയും കണ്ടു.താങ്കള്‍ക്ക് ഇത്രമാത്രം യാത്ര ചെയ്യാ൯ കഴിയുന്നുണ്ടല്ലോ.ഭാഗ്യം

ajith പറഞ്ഞു...

വേണം ഒരു മാധ്യമ എത്തിക്സ്