സ്വാഗതം!!!!!!

2011, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

കാലമെന്ന കലാകാര൯!


'സ്മിതാ....ആ ഏഷ്യാനെറ്റ് ചാനല്‍ ഒന്ന് ഓ‌ണ്‍ ചെയ്ത് നോക്കൂ...വേഗം..'
സുഹൃത്താണ് ഫോണി൯റെ അങ്ങേത്തലയ്ക്കല്‍ . എന്തോ അത്യാഹിതം സംഭവിച്ചതുപോലെയാണ് വിളി! എന്താണാവോ ഇത്ര ഭീകരമായ വാ൪ത്ത?
ചാടിപ്പിടച്ച് ടി.വി ഓണ്‍ ചെയ്തു.
....ഒരഭിമുഖമാണ് സംഗതി.
ജോണ്‍ ബ്രിട്ടാസിനെപ്പോലൊരുകക്ഷി കത്തിക്കയറുകയാണ്.ദമ്പതിമാരാണെന്ന് തോന്നുന്നു രണ്ടുപേ൪ തപ്പിത്തടഞ്ഞ് പകുതി മലയാളത്തിലും ഇംഗ്ളീഷിലുമായി മറുപടി പറയുന്നു.സ്ത്രീയെ ആരും പെട്ടെന്നു തന്നെ ശ്രദ്ധിച്ചുപോകും.കാരണം അത്ര ഭീമാകാരമായിരുന്നു ആ രൂപം .സത്യത്തില്‍ ഒരു വലിയ സോഫ പോര അവ൪ക്കിരിക്കാ൯!
ആരാണിവ൪?
എവിടെയോ കണ്ടുമറന്ന രണ്ട് സുന്ദരരൂപങ്ങളുടെ തിരുശേഷിപ്പുകള്‍.
ഈശ്വരാ.........!
ഇത് വൈശാലിയും ഋശ്യശൃംഗനുമാണല്ലോ..!
വൈശാലി!
ഭരത൯റെയും പത്മരാജ൯റെയും പ്രിയനായിക!
മുഗ്ധലാവണ്യം കൊണ്ട് ഋശ്യശൃംഗനെ വശീകരിച്ചവള്‍!
ഗന്ധ൪വ൯ പോലും മോഹിച്ചുപോയവള്‍!
സ്ത്രീ ശരീരത്തി൯റെ അഴകളവുകള്‍ കൃത്യമായി ഒത്തുചേ൪ന്നവള്‍!
അംഗലാവണ്യത്തി൯റെ മൂ൪ത്തിമത് ഭാവം!
ദൈവമേ..........
ആ സുന്ദരരൂപമാണോ ഇങ്ങനെ ചീ൪ത്തു ….ചീ൪ത്ത്.....
ഹൊ! എനിക്കിതു കാണാ൯ വയ്യേ... ഞാ൯ ടി.വി.ഓഫുചെയ്തുകളഞ്ഞു
കാലമേ....നീയെത്ര ക്രൂരനാം കലാകാര൯!!!

5 അഭിപ്രായങ്ങൾ:

Kattil Abdul Nissar പറഞ്ഞു...

തികച്ചും സംഭാവ്യമായ പ്രതികരണം . ഒരിക്കല്‍ കേരള ശബ്ദത്തിന്‍റെ മുഖ ചിത്രത്തില്‍ എയിഡ്സ് ബാധിച്ച ഒരു വിരൂപ സ്ത്രീ രൂപത്തിന്റെ ചിത്രം കണ്ടു. അതൊരു സിനിമാ താരമായിരുന്നു. പേര് ഓര്‍മയില്ല . രോഗം ബാധിക്കുന്നതിന് മുമ്പുള്ള അതീവ സൌന്ദര്യം തുളുമ്പുന്ന ഒരു ചിത്രവും ഒപ്പം കൊടുത്തിരുന്നു. അപ്പോള്‍ സ്മിത പറഞ്ഞത് പോലെ ഞാനും കാലമെന്ന കലാ കാരനെ ഓര്‍ത്തു പോയി.

സ്മിത പറഞ്ഞു...

നിസാ൪മാഷേ......കാലത്തി൯റെ കരവിരുതുകണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് ഈയുള്ളവളും!

ഫൈസല്‍ ബാബു പറഞ്ഞു...

പുരാണ കഥകള്‍ ടെലിവിഷന്‍ സീരിയലായി വരുപോള്‍ അതില കഥാപാത്രങ്ങള്‍ അഭിനയിച്ചവര്ക് ദൈവ പരിവേഷം നല്‍കിയ നാടാ ഇത് ,,
കുറഞ്ഞ വരികളില്‍ സ്മിത നന്നായി കുറിച്ചു
-----(ഒരു പുതിയ പോസ്ടുണ്ടേ വായിക്കുമല്ലോ )

Prabhan Krishnan പറഞ്ഞു...

ഹും..! സഹിക്കണില്ല അല്ലേ..!കണ്ട് കൊതിച്ചിട്ടൊരു കാര്യോമില്ല മാഷേ..ഇതൊന്നും എല്ലാവര്‍ക്കും വിധിച്ചിട്ടില്ല..!..:)

കാലമേ....നീയെത്ര ക്രൂരനാം കലാകാര൯!!!

ഏഴുതിയ ഫോണ്ട് അല്പം വലുതാക്കിക്കോളൂട്ടോ..വായിക്കന്‍ ശ്ശി ബുദ്ധിമുട്ടുണ്ടേയ്..!

ആശംസകളോടെ..പുലരി

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

ഫോണ്ട് ഉടന്‍ വലുതാക്കണം . കാലമല്ല ക്രുരത കാണിച്ചത് പുള്ളിക്കാരി തന്നെയാണ് ശരീരം ശ്രദ്ധിക്കാതിരുന്നത് . എല്ലാ വരും ഇങ്ങിനെയാകുന്നില്ലല്ലോ. കാലത്തെ വെറുതെ വിടൂ. പ്ലീസ് . ഇതൊരു പാഠം ആകട്ടെ പലര്‍ക്കും ...