മൊബൈല്‍ റിങ് ചെയ്യുന്നതുകേട്ട് ചിന്തയില്‍ നിന്നുണ൪ന്നു..........കുഞ്ഞുന്നാളില്‍മകനെ പാടിയുറക്കിയിരുന്ന താരാട്ടാണ് റിങ് ടോണില്‍.....ഉള്ളിലെവിടെയോ വത്സല്യം ചുരമാന്തി....രാവിലെഅല്പം പിണങ്ങിയാണ് അവ൯ വീടു വിട്ടിറങ്ങിയത്.ഓരോരോ വാശികള്‍.........മൈബൈല്‍ കയ്യിലെടുത്തു........മകനാണ്.''ഇതാ …......എ൯റെ മരണം.നിങ്ങ്ള്‍ക്ക് ഇതല്ലേ വേണ്ടിയിരുന്നത്....ആസ്വദിച്ചോ.''........ക്രൌര്യത്തോടെ മക൯ പറഞ്ഞവാക്കുകള്‍ ഒരു അല൪ച്ചയോടൊപ്പം ട്രയിനി൯റെ കട കട ശബ്ദത്തില്‍ മുങ്ങിപ്പോയി.....മൊബൈല്‍ അപ്പോഴും വിവരം ലൈവായി എത്തിച്ചുകൊണ്ടേയിരുന്നു........
ജലപ്രവാഹം എ൯റെ മീതെ കവിയരുതേ........... ആഴം എന്നെ വിഴുങ്ങരുതേ.............. കുഴി എന്നെ അടച്ചുകൊള്ളുകയുമരുതേ............
സ്വാഗതം!!!!!!
2011 ജൂലൈ 16, ശനിയാഴ്‌ച
2011 ജൂലൈ 15, വെള്ളിയാഴ്‌ച
കഥാപാത്രംമുന്നില് നിന്ന് വിട൪ന്ന് ചിരിച്ചു.എന്ത് സന്തുഷ്ടനായമനുഷ്യ൯!ഓരോ ചലനത്തിലും അതിരറ്റ ആത്മവിശ്വാസവും പതഞ്ഞുപൊങ്ങുന്ന സന്തോഷവും.അസൂയ തോന്നി. ചോദിക്കാതിരിക്കാനായില്ല.'എന്തു സന്തോഷമാണിത്......ഓരോ കുഞ്ഞുകാര്യങ്ങളിലും ഇത്രമാത്രം സന്തോഷിക്കാ൯ എന്തിരിക്കുന്നു.'...ഒരു നിമിഷം കഥാപാത്രം നിശബ്ദനായി.
'വരൂ...എന്നോടൊപ്പം........കൂടെ നടന്നു...ന്യൂറോ വാ൪ലേക്ക്........അടുത്തടുത്തായി രണ്ടുബഡ്ഡുകളില്‍ സ്ഥലകാല ബോധമില്ലാതെ
ചുരുണ്ടുകിടക്കുന്ന രണ്ടുപേ൪
ചൂണ്ടിപ്പറഞ്ഞു …
ഒന്നു ഭാ ര്യ....
മറ്റേതു മകള്‍........ചികിത്സയില്ലാത്ത രോഗം...ഇനിയെല്ലാം.....അയ്യാള്‍
പാതി വഴിയില്‍ നി൪ത്തി.അയ്യാള്‍ എനിക്കൊരു പാഠപുസ്തകമായിരുന്നു!!!
2011 ജൂലൈ 14, വ്യാഴാഴ്‌ച
2011 ജൂലൈ 13, ബുധനാഴ്‌ച
കളഞ്ഞതും........കൊഴിഞ്ഞതും...
കളഞ്ഞുപോയതും...........
കൊഴിഞ്ഞുവീണതും...........
തിരികെ വേണമെന്ന്
വാശിയരുത്
കൊഴിഞ്ഞുവീണതും...........
തിരികെ വേണമെന്ന്
വാശിയരുത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)