ആത്മാവില്‍ ആണി തുളച്ച്
കറങ്ങാ൯ വിധിക്കപ്പട്ട പമ്പരങ്ങള്‍
എന്നെ എന്തൊക്കെയോ...
ഓ൪മ്മിപ്പിക്കുന്നു..
ഇല്ലാപമ്പരങ്ങള്‍ നീട്ടി
കൊതി പിടിപ്പിച്ച കൂട്ടുകാ൪..
നഷ്ട ബോധത്തി൯റെ പ്രഥമപാഠം
സൌജന്യമായി നല്‍കി...
പമ്പരക്കായകള്‍ തേടി
തൊടിതോറും അലഞ്ഞു തള൪ന്ന്..
തുളയ്ക്കാ൯ കരുതി വച്ച പച്ചീ൪ക്കില്‍...
വഴിയോരത്തു വലിച്ചറിഞ്ഞ്
നിശബ്ദവിലാപമായി
ഇരുണ്ടമൂലയില്‍ പതിയിരുന്ന എനിക്ക്
അച്ഛ൯ സമ്മാനിച്ച ചെറു പമ്പരം
സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിട്ടു.
പമ്പരം തേടിയെത്തിയ കൂട്ടുകാ൪
അഹന്തയുടെ മൂ൪ച്ചയേറിയ..
ചുരികത്തലപ്പിനുളളില്‍ കുടുങ്ങി
രക്ഷപ്പെടാനാകാതെ നിലവിളിച്ചു.
അനുകമ്പയുടെ കുപ്പായം ഊരിയെറിഞ്ഞ്
ക്രൌര്യത്തി൯റെ മേലങ്കിയണിഞ്ഞ്.
രക്തമിര്റുന്ന മിനുത്ത ദംഷ്ട്രകള്‍ കാട്ടി
ഞാനവ൪ക്കുനേരെ പല്ലിളിച്ചു....
ഒടുവില്‍ പമ്പരം കടലെടുക്കുന്നതുകണ്ട്
ഉടലെടുത്ത പൊട്ടിക്കരച്ചിലും കടലെടുക്കുന്നതും കണ്ട്
ആണി തുളഞ്ഞ ആത്മാവുമായി
മറ്റൊരു പമ്പരമായി ..ഞാനും
ചുറ്റിത്തിരിയാ൯ തുടങ്ങി...........
1 അഭിപ്രായം:
ഞാനാരോ കറക്കിവിട്ട പമ്പരം...എന്ന് പഴയൊരു പാട്ടിന്റെ വരി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ